തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്. കെപിസിസി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

1000 വാർഡുകളിൽ നടത്തിയ പഠനത്തിൽ 100 വാർഡുകളിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്നു വ്യക്തമാണ്. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവട പഞ്ചായത്തിൽ പോലും അവിശുദ്ധ ബന്ധമുണ്ടായതായും മാത്യു കുഴൽനാടൻ ആരോപിച്ചു. യുഡിഎഫിന് എവിടെയൊക്കെ കോട്ടമുണ്ടായി എന്നത് സംബന്ധിച്ച് നാളെ നടക്കുന്ന കെപിസിസി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മാത്യു കുഴൽനടൻ തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights – Local elections; Study report says UDF has not seen a decline in vote share

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top