ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ വിവാദ ഭൂമി ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരി വസന്ത

നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച വിവാദ ഭൂമി ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരിയായ വസന്ത. പതിനഞ്ച് വർഷമായി ഭൂമിയുടെ കരമടയ്ക്കുന്നത് താനാണെന്നും, കോടതിയിൽ നിന്ന് അനുകൂലമായ വിധി വരുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും വസന്ത പറഞ്ഞു. പ്രമാണത്തിന്റെ പകർപ്പും കരമടച്ച രസീതുമടക്കമുള്ള രേഖകൾ വസന്ത പുറത്തു വിട്ടു.
ബോബി ചെമ്മണ്ണൂർ ട്രസ്റ്റിന് വിവാദ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് കഴിഞ്ഞ ദിവസമാണ് പരാതിക്കാരി വസന്ത കൈമാറിയത്. എന്നാൽ ബോബി ചെമ്മണ്ണൂരിൽ നിന്നുള്ള സഹായം രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും നിരസിച്ചിരുന്നു. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നായിരുന്നു കുട്ടികളുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ വസന്ത പുറത്ത് വിട്ടത്. ഭൂമി സർക്കാരിന് കൈമാറുമെന്നും കുട്ടികളുടെ ആഗ്രഹ പ്രകാരം സർക്കാർ ഭൂമി കൈമാറട്ടെയെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
Story Highlights – Neyyattinkara suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here