Advertisement

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു

January 4, 2021
Google News 2 minutes Read

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയവർക്കാണ് രോ​ഗം സ്ഥികീകരിച്ചത്. മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഇക്കാര്യം അറിയിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ സ്വദേശികളും മറ്റ് മൂന്ന് പേർ പൂനെ, താനെ, മിര ബയാന്തർ സ്വദേശികളുമാണ്. എല്ലാവരുടെയും സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ക്വാറന്‍റീൻ ചെയ്യുകയാണ്. മഹാരാഷ്ട്രയിൽ 4000ത്തോളം പേരാണ് സമീപകാലത്ത് യു.കെയിൽ നിന്ന് എത്തിയത്.

Story Highlights – 8 UK returnees have new Covid-19 strain in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here