അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും

കവിയും ഗാനരചയ്താവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. അതേസമയം, കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 8.10 നായിരുന്നു അനിൽ പനച്ചൂരാന്റെ അന്ത്യം. ഇന്നലെ രാവിലെ കായംകുളത്തെ വീട്ടിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുംവഴി തലകറങ്ങി വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് രാത്രി 7.20 ന് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Story Highlights – Anil Panachooran’s body will be postmortem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top