ഭർത്താവിനെ കൊന്ന് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച് യുവതി. ഇതിന് പിന്നാലെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹിയിലെ ചത്തർപുർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 37കാ​ര​നെ​യാ​ണ് ഭാ​ര്യ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ കൊലപാതക വിവരം അറിഞ്ഞ അയൽവാസി വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ അ​തി​ന് സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് പൊ​ലീ​സിനെ വിവരം അറിയിച്ചു. പൊലീസ് എ​ത്തി വാ​തി​ല്‍ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ അ​ബോ​ധാ​വ​സ്ത​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു ഭാ​ര്യ. ഇ​വ​രെ ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യി​ന്‍ സ്വ​ദേ​ശി​നി​യാ​ണ് യുവതി. ഇവർ‌ക്കെതിരെ പൊ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തു.

Story Highlights – delhi woman killed first hubby then wrote facebook post killed himself

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top