സ്പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടിസ് നൽകി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം നോട്ടിസ് നൽകി. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎയാണ് നോട്ടിസ് നൽകിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നടപടി.

എട്ടാം തീയതി ആരംഭിക്കുന്ന 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടിസ് നൽകിയത്. സമാന ആവശ്യമുന്നയിച്ച് നല്‍കിയ നോട്ടിസ് നേരത്തേ തള്ളിയിരുന്നു. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസിനൊപ്പമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് പ്രതിപക്ഷം ആദ്യം നല്‍കിയത്. പതിനാല് ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി അന്ന് നോട്ടിസ് തള്ളുകയായിരുന്നു.

Story Highlights – P sreeramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top