നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം.
തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും. ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിവരുന്നത്.
Story Highlights: Norka Roots Expatriate Investment Summit in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here