പാലാരിവട്ടം പാലം അഴിമതി കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുക. നേരത്തെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
നിലവില്‍ വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ വേണ്ടതുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് തീരുമാനം. കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡിലാണ്.
Story Highlights – Palarivattom bridge scam case; V.K. Ibrahim Kunju will file bail application today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here