പാലാരിവട്ടം കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. എറണാകുളം ജില്ല വിട്ടു പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ അന്വേഷണവും ചോദ്യംചെയ്യലും പൂർത്തിയായെന്നും നിലവിൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് കാക്കുകയാണെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
2020 ഫെബ്രുവരിയിൽ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും പാലാരിവട്ടം പാലം പൊളിച്ച് കളയാൻ സുപ്രിംകോടതി ഉത്തരവിടും ചെയ്തു. അതിനുശേഷം 2020 സെപ്റ്റംബർ 28 ന് പാലം പൊളിച്ചു. പിന്നീട് പുതുക്കി പണിത പാലം 2021 മാർച്ച് 7 ന് ഗതാഗതത്തിനായി തുറന്നു നൽകുകയായിരുന്നു.
Story Highlights: Palarivattom Bridge, V.K Ibrahim kunju , Kerala High court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here