Advertisement

മാന്ത്രിക ഈണങ്ങളുെട രാജാവ്; ആർഡി ബർമന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്

January 4, 2021
Google News 1 minute Read

നിത്യഹരിത സംഗീതം കൊണ്ട് സംഗീത പ്രേമികളുടെ മനംകവർന്ന ആർഡി ബർമൻ ഇന്ത്യ കണ്ട എക്കാലത്തെയും സംഗീത സംവിധായകരിൽ ഒരാളായിരുന്നു രാഹുൽ ദേവ് ബർമ്മൻ എന്ന ആർഡി ബർമ്മൻ.

മാന്ത്രിക ഈണങ്ങളുടെ രാജാവ്. ആ ഈണങ്ങളിൽ വിരിഞ്ഞ പാട്ടുകൾ ആസ്വാദകരെ മറ്റൊരു ലോകതെത്തിച്ചു. പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന എസ്ഡി ബർമ്മന് സംഗീതം അപരിചിതമായിരുന്നില്ല. 9 വയസുമുതൽ സംഗീത സംവിധാനം നിർവഹിക്കാൻ ആർഡി ബർമ്മൻ പരിശീലിച്ചിരുന്നു. 1961ൽ ഛോട്ടാ നവാബിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ഹിന്ദി സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച ആർഡി ബർമ്മൻ ഷോലേ, യാദോം കി ബാരാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങൾക്ക് സംഗീതം നൽകി. 330 ഓളം ചിത്രങ്ങൾക്ക് ആർഡി ബർമ്മൻ സംഗീത സംവിധാനം നിർവഹിച്ചു. കിഷോർ കുമാറും ആഷാ ബോസ് ലെയും പ്രശസ്തരായത് ആർഡി ബർമ്മൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണ്. മൺ മറഞ്ഞ് 26 വർഷം പിന്നിട്ടെങ്കിലും ആർഡി ബർമ്മൻ ഒരുക്കിയ ഗാനങ്ങൾ പാട്ടാസ്വാദകരുടെ മനസിൽ ഇന്നുംഅലകളുണ്ടാക്കുന്നു…

Story Highlights – R DBurman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here