Advertisement

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

January 5, 2021
Google News 2 minutes Read
sithram yechuri

പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

Read Also : പാലാ സീറ്റില്‍ പുനര്‍വിചിന്തനത്തിനില്ല; സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം

സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമായി ദുഷ്ടലാക്കുള്ളവരാണെന്നും യെച്ചൂരി. കോണ്‍ഗ്രസ് സഖ്യം ബിജെപിയെ തടയാന്‍ അനിവാര്യം ആയപ്പോള്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരും അസ്വസ്ഥരാകേണ്ടെന്നും സിപിഐഎം- കോണ്‍ഗ്രസ് സഖ്യം പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തും എന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന സമിതിക്ക് ശേഷം പശ്ചിമ ബംഗാളിലെ ഇടത് സഖ്യ കക്ഷികളുടെ യോഗവും യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

Story Highlights – congress-cpim, west bengal, sitharam yechuri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here