Advertisement

മഴ ദുരിതത്തിൽ കർഷക പ്രക്ഷോഭ കേന്ദ്രങ്ങൾ; സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേരും

January 5, 2021
Google News 3 minutes Read

മഴ ദുരിതത്തിൽ കർഷക പ്രക്ഷോഭ കേന്ദ്രങ്ങൾ. കൊടും ശൈത്യവും സമരത്തിന് വെല്ലുവിളിയായി തുടരുന്നു. അതേസമയം, മുൻനിശ്ചയിച്ച പ്രകാരം നാളെ ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പ്രക്ഷോഭം ശക്തമാക്കുന്നത് സംബന്ധിച്ച് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേരും.

അതേസമയം, നാൽപത്തിയൊന്നാം ദിവസത്തിൽ കടന്നിരിക്കുകയാണ് ഡൽഹിയിലെ കർഷക സമരം. റിപ്പബ്ലിക്ക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കൂടാതെ 23 ന് രാജ്ഭവൻ മാർച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ ജനുവരി 8 നാണ് വീണ്ടും ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുക, താങ്ങ് വില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ.

Story Highlights – Farmers’ agitation centers in rain-hit areas; Leaders of the United Kisan Morcha will meet today to discuss intensifying the agitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here