സ്വർണ വില വർധനവ്; പവന് 320 രൂപകൂടി 38,400 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയായി. ഇതോടെ ഗ്രാമിന് 4,800 രൂപയിലുമെത്തി. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വർധിച്ചത്. രണ്ട് ദിവസത്തിനടെ 1000 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും വർണ വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസം 2.5ശതമാനമാണ് വർധനവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും സ്വർണവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.

Story Highlights – Gold prices rise; Sovereign increased by Rs 320 to Rs 38,400

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top