രാജ്യത്ത് വാക്‌സിൻ വിതരണം അടുത്തയാഴ്ച മുതൽ

രാജ്യത്ത് വാക്‌സിൻ വിതരണം തുടങ്ങുന്നു. ഈ മാസം 13 മുതലാണ് വാക്‌സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്‌റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ ഉള്ളവർ കോ-വിൻ അപ്പിൽ വാക്‌സിനായി രജിസ്റ്റർ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വാക്‌സിൻ സ്വീകരിക്കാൻ സജ്ജമാണെന്ന് കേരളം അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയ കൊവിഷീൽഡ് വാക്‌സിൻ തന്നെ വേണമെന്നാണ് ആവശ്യം.
Story Highlights – india begins covid vaccination next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here