കേന്ദ്രസർക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

കേന്ദ്രസർക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം. കൊവിഷീൽഡ് വാക്‌സിൻ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതർ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേർക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. 38 പേരിൽ ഒരാൾ വീതം എന്ന തോതിൽ കൊവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ കൊവിഡ് ബാധിച്ചത് 4,103 പേർക്കാണ്. ഇതോടെ എറണാകുളം ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,961 ആണ്.

Story Highlights – Kerala demands Rs 5 lakh Covid vaccine from Central Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top