Advertisement

ആകെ 35 പ്രതികൾ; സന്ദീപ് നായർ മാപ്പ് സാക്ഷി; സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

January 5, 2021
Google News 2 minutes Read
nia submits charge sheet on gold smuggling case

സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ആകെ കേസിൽ 35 പ്രതികളാണ് ഉള്ളത്. എൻഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഫൈസൽ ഫരീദടക്കം പിടിയിലാകാനുണ്ട്. യുഎപിഎ 15,16,17 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. കുറ്റപത്രത്തിൽ സന്ദീപ് നായർ മാപ്പ് സാക്ഷിയായി.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കിറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത എന്നിവ തകർക്കാൻ പ്രതികൾ ശ്രമിച്ചു. പ്രതികൾ ഭീകരവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Story Highlights – nia submits charge sheet on gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here