‘കെ.അയ്യപ്പന് ഹാജരാകാൻ കഴിയില്ല’; കസ്റ്റംസിന് മറുപടിയുമായി സ്പീക്കറുടെ ഓഫിസ്

customs gets speaker office reply

ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നൽകി. കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നാണ് മറുപടി.

നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അയ്യപ്പനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വൈകുന്നേരം 4 മണിക്കും നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു സ്പീക്കറുടെ ഓഫിസിൽ നിന്നും മറുപടി ലഭിച്ചത്.

Story Highlights – customs gets speaker office reply

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top