50 ശതമാനം ആളുകളെ വച്ച് സിനിമ പ്രദർശിപ്പിക്കാനാകില്ല; തീയറ്ററുകൾ ഉടൻ‌ തുറക്കേണ്ടെന്ന് ഫിലിം ചേംബർ

സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് ഫിലിം ചേംബർ. സിനിമകൾ വിതരണത്തിന് നൽകില്ല. 50 ശതമാനം ആളുകളെവച്ച് സിനിമ പ്രദർശിപ്പിക്കാനാകില്ല. വിനോദ നികുതിയിൽ ഇളവ് നൽകണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തീയറ്ററുകൾ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ തീയേറ്ററുകൾ തുറക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.

Story Highlights – Film chamber, Cinema theatre

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top