കൊവിഡ് വ്യാപനം: യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർ‌ത്തനം നിർത്തിവച്ചു

കൊവിഡ് വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താത്കാലികമായി നിർ‌ത്തിവച്ചു. ഫെബ്രുവരി 20 വരെയാണ് പ്രവർത്തനം നിർത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുകെയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു.കെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശമുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

Story Highlights – Indian Embassy Suspends All Consular Services In UK Till February 20

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top