റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി; ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും

മുഖ്യമന്ത്രിക്കും വകുപ്പു സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ട റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ നേരത്തെ സിപിഐ ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യം മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ജില്ലാ കളക്ടര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ചും മന്ത്രിസഭ തീരുമാനമെടുക്കും. സ്ഥാനക്കയറ്റം ലഭിച്ച സബ് കളക്ടര്‍മാരെ കളക്ടര്‍മാരായി നിയമിക്കും. അതിതീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Story Highlights – Rules of Business Amendment; The cabinet will discuss the subcommittee report today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top