മദ്യ നയം; അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റി വെച്ചു

കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നൽകുന്നത് സംബന്ധിച്ച വ്യവസ്ഥ കരട് നയത്തിലുണ്ട്. ടൂറിസം മേഖലയിലെ ബാറുകൾക്ക് ഒന്നാം തീയതി മദ്യം വിളമ്പാമെന്നും നയത്തിൽ.
ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കാണ് ഇളവ് നൽകുന്നത് മദ്യ നയത്തിൽ പറയുന്നു. ടൂറിസം കോൺഫറൻസ്, രാജ്യാന്തര സെമിനാർ എന്നിവയുണ്ടെങ്കിൽ മാത്രമേ മദ്യം വിളമ്പാൻ അനുമതിയുള്ളഊ. ടൂറിസം പരിപാടിയുണ്ടെങ്കിൽ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നൽകുന്നത്. ഈ വ്യവസ്ഥയിൽ പുതിയ നിർദേശങ്ങൾ വന്നതും നയം മാറ്റി വെക്കാൻ കാരണമായി. കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളിൽ സിപിഐയും എതിർപ്പ് ഉന്നയിച്ചു.
Read Also: ‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല’; രമേശ് ചെന്നിത്തല
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാം തീയതി മദ്യ വില്‍പന നിരോധിച്ചുകൊണ്ട് ഉത്തരവ്‌ല ഇറക്കിയിരുന്നത്. ചാരായം നിരോധനം ബന്ധപ്പെട്ട തീരുമാനങ്ങളും അക്കാലത്താണ് ഉണ്ടായത്. ഇതിലാണ് പുതിയ മദ്യനയത്തിലൂടെ മാറ്റം വരുന്നത്. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. ടൂറിസം മേഖലയിൽ നിന്നുള്ള നിരന്തരമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഇപ്പോൾ ഭാഗിക ഇളവിന് ശുപാർശ ചെയ്തിരുന്നു. കരട് മദ്യനയത്തിൽ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശ ഇടം നേടിയിട്ടില്ല.
Story Highlights : Cabinet meeting to approve draft liquor policy postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here