Advertisement

സമസ്ത നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

January 6, 2021
Google News 1 minute Read

ലീഗും സമസ്തയും ഒറ്റക്കെട്ടെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതേസമയം മുസ്ലിം ലീഗ് നേതാക്കളുമായി സമസ്ത നേതാക്കള്‍ ചര്‍ച്ച നടത്തി.

സമസ്ത നേതാക്കള്‍ പാണക്കാട്ട് എത്തിയായിരുന്നു ചര്‍ച്ച നടത്തിയത്. സമസ്ത പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സമസ്ത നേതാക്കളെ കണ്ടിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് നീക്കം. ആലിക്കുട്ടി മുസ്ലിയാരെ സമ്മര്‍ദത്തിലാക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

Story Highlights – samastha, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here