വി. പി ജോയ് അടുത്ത ചീഫ് സെക്രട്ടറിയാകും

സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകി.

നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. വി. പി ജോയിക്ക് 2023 ജൂൺ 30 വരെ തുടരാം. ജോയ് വാഴയിൽ എന്ന പേരിൽ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top