Advertisement

വാളയാര്‍ പീഡനക്കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവിന് എതിരെ ഹൈക്കോടതി വിധി ഇന്ന്

January 6, 2021
Google News 2 minutes Read

വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറയുന്നത്.

Read Also : ‘സര്‍ക്കാര്‍ ഇരകളുടെ കുടുംബത്തോടൊപ്പം’ വാളയാര്‍ കേസില്‍ മന്ത്രി എ കെ ബാലന്‍

കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കൂടാതെ തുടരന്വേഷണത്തിന് തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. 2017 ജനുവരി- മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights – valayar rape case, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here