Advertisement

ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടി

January 7, 2021
2 minutes Read

ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടി. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെ വിലക്ക് തുടരും. നിലവിലെ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകട സാധ്യത വളരെ വലുതാണെന്ന് സുക്കർബർഗ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കൂടുതൽ അക്രമങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

Story Highlights – Donald Trump banned indefinitely from Facebook: Mark Zuckerberg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top