യുഎസ് ക്യാപിറ്റോളിലെ കലാപം; ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു

Facebook Twitter Instagram Trump

യുഎസ് പാർലമെൻ്റിലെ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങളാണ് മരവിപ്പിക്കലിലേക്ക് എത്തിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെയും നുണവാദങ്ങളുടെയും പിന്തുടർച്ചയാണ് പാർലമെൻ്റ് കലാപവുമായി ബന്ധപ്പെട്ടും കണ്ടത്. പ്രസിഡൻ്റ് ജോ ബൈഡനെതിരെ നുണവാദങ്ങൾ ആവർത്തിക്കുന്നതിനിടെ ട്രംപിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ അതാത് അധികൃതർ മരവിപ്പിക്കുകയായിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും 24 മണിക്കൂർ നേരത്തേക്ക് ട്രംപിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണെന്ന് അറിയിച്ചു.

Read Also : വാഷിംഗ്ടൺ കാലാപം; മരണം നാലായി

വൈറ്റ്‌ഹൗസിനു പുറത്ത് നടത്തിയ ഒരു പ്രസംഗത്തിനിടെ പാർലമെൻ്റിലേക്ക് മാർച്ച് നടത്തണമെന്ന് ട്രംപ് തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ആവർത്തിച്ച ട്രംപിൻ്റെ പ്രഭാഷണത്തിനു പിന്നാലെയാണ് പാർലമെൻ്റിലേക്ക് കലാപകാരികൾ ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നുണവാദങ്ങൾ ആവർത്തിച്ച് വീഡിയോ പുറത്തുവിട്ട ട്രംപ് കലാപകാരികളെ താൻ സ്നേഹിക്കുന്നു എന്നും പറഞ്ഞു. ഈ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു.

12 മണിക്കൂർ നേരത്തേക്കാണ് ട്വിറ്റർ ട്രംപിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത്. നുണവാദങ്ങളും പ്രകോപന പരാമർശങ്ങളും മാറ്റിയില്ലെങ്കിൽ അക്കൗണ്ട് അങ്ങനെ തന്നെ തുടരുമെന്ന് ട്വിറ്റർ അറിയിച്ചു.

Story Highlights – Facebook, Twitter, Instagram Block Trump’s Account After Capitol Breach

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top