അജ്ഞാത ഫോൺ സന്ദേശം; ​ഗുരുവായൂരിൽ മാവോയിസ്റ്റുകൾക്കായി പരിശോധന നടത്തി

ഗുരുവായൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തി. അജ്ഞാത ഫോണ്‍ സന്ദേശത്തെതുടര്‍ന്നായിരുന്നു പരിശോധന. തിരുവനന്തപുരം പൊലീസ് അലേര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറുകയായിരുന്നു.

ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പൊലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് എത്തി പരിശോധന നടത്തിയത്. ക്ഷേത്രപരിസത്തും ലോഡ്ജുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

Story Highlights – Maoist, Guruvayoor temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top