കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ

neighbor who raped 16 year old girl arrested

കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയാണ് കൗൺസിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.

Story Highlights – 60 year old raped foster kid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top