Advertisement

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ രണ്ടാം പശ്ചിമ ബംഗാള്‍ സന്ദര്‍ശനം മറ്റന്നാള്‍ ആരംഭിക്കും

January 8, 2021
Google News 1 minute Read
j p nadda mamta banarjee

ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പശ്ചിമ ബംഗാളിലെ പ്രചാരണങ്ങളുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ട് എര്‍പ്പെടുത്തുന്ന വിലക്കുകള്‍ ലംഘിച്ച് പ്രചാരണം നടത്താന്‍ ബിജെപിക്ക് അവകാശമുണ്ടെന്നാണ് പാര്‍ട്ടി പ്രഖ്യാപനം.

നിയമസഭാ സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ബിജെപി ദേശീയ നേതാക്കളുടെ പ്രചാരണങ്ങള്‍ക്ക് വിലക്കുകള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിലക്കുകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് ബിജെപിയുടെ നിലപാട്.

Read Also : ബിജെപി അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് കൊവിഡ്

നദ്ദയുടെ രണ്ടാമത്തെ സന്ദര്‍ശനം മറ്റന്നാള്‍ ആരംഭിക്കും. എക് മുത്തി ചാവല്‍ എന്ന് പേരിട്ട പാര്‍ട്ടിയുടെ പ്രചാരണ പരിപാടിക്ക് സംസ്ഥാനത്ത് നദ്ദ തുടക്കം കുറിക്കും. കഴിഞ്ഞ തവണ നദ്ദ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനം വലിയ അക്രമങ്ങളിലേക്ക് നീങ്ങിയിരുന്നു.

ശനിയാഴ്ച എത്തുന്ന ജെ പി നദ്ദ കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കും. ഇതിന് പുറമേ പാര്‍ട്ടിയുടെ ഗൃഹ സമ്പര്‍ക്ക പ്രചാരണത്തിനും നദ്ദ നേതൃത്വം നല്‍കും. നദ്ദയ്ക്ക് പിന്നാലെ സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനായി എത്തും. 17നാണ് പ്രധാനമന്ത്രി എത്തുക.

ബിജെപിയുടെ പ്രചാരണ പരിപാടികള്‍ പുറത്ത് നിന്നുള്ളവരുടെ ഗൂഡാലോചന ആണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. സംസ്ഥാനത്ത് വലിയ അക്രമങ്ങള്‍ക്ക് ബിജെപി കോപ്പ് കൂട്ടുകയാണെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു.

Story Highlights – j p nadda, mamta banarjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here