തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ ‌എംഎൽഎ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിം​​ഗ് ഓഫിസർ

തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിം​ഗ് ഓഫിസർ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് എംഎൽഎയും ഇടത് സ്ഥാനാർത്ഥിയും തടഞ്ഞെന്നാണ് പ്രിസൈഡിം​ഗ് ഓഫിസറുടെ ആരോപണം. കാസർ​ഗോഡ് ചെർക്കപാറ കിഴക്കെഭാ​ഗം ​ഗവൺമെന്റ് എൽപി സ്കൂളിലാണ് സംഭവം.

ഇടത് അധ്യാപക സംഘടന നേതാവ് ഡോ. കെ. എം ശ്രീകുമാറാണ് പരാതി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഉച്ച മുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് സംഭവം. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കള്ളവോട്ട് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണി. കാലുവെട്ടുമെന്ന് കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി ശ്രീകുമാർ ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രീകുമാർ പരാതി നൽകി. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്.

Story Highlights – Local body election, Uduma mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top