Advertisement

ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

January 8, 2021
Google News 1 minute Read

ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. 256 യാത്രാക്കാരുമായി ആണ് ഇടവേളയ്ക്ക് ശേഷം ഉള്ള ആദ്യ വിമനം ഡൽഹിയിൽ എത്തിയത്. അതേസമയം, ഡൽഹിയിൽ എത്തിയ യാത്രകാരെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായി.

അഴ്ചകൾക്ക് ശേഷം ഹിത്രുവിൽ നിന്നായിരുന്നു ആദ്യ എയർ ഇന്ത്യാ വിമാനം ഇന്ത്യയിൽ എത്തിയത്. ആകെ 256 യാത്രകാർ വിമാനത്തിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ അവടെ നിന്ന് നേരിട്ട് ക്വാറന്റീനിലേയ്ക്ക് മാറ്റി. അവരവരുടെ സംസ്ഥാനത്തേയ്ക്ക് പോകാൻ അനുവദിയ്ക്കണം എന്നുള്ള യാത്രകാരുടെ അഭ്യർത്ഥന തള്ളിയാണ് നിർബന്ധിത ക്വാറന്റീൻ. കൊവിഡ് പരിശോധന നടത്താനും കൊവിഡ് ഇല്ലാത്തവരെ എങ്കിലും നാടുകളിലേയ്ക്ക് മടക്കണം എന്നും നാട്ടുകാർ അപേക്ഷിച്ചിട്ടും ഫലം ഉണ്ടായില്ല. യാത്രക്കാരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങിയാണ് നിർബന്ധിത ക്വാറന്റീനിലേയ്ക്ക് മാറ്റിയതെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി.

അതേസമയം, കൊവിഡിന്റെ പുതിയ വകഭേഭം രാജ്യത്ത് വ്യാപിയ്ക്കാതിരിയ്ക്കാൻ മാത്രമുള്ള നടപടിയാണ് ഇതെന്ന് വ്യോമയാന മന്ത്രാലയം പ്രതികരിച്ചു. ഈ ലണ്ടനിൽ നിന്നുള്ള ഒരു വിമാനം മുംബൈയിലേയ്ക്കും എത്തി. ഇതൊടെ ലണ്ടനിലേയ്ക്കുള്ള യാത്രാ നിരോധനം പിൻവലിച്ചതിന് ശേഷം എത്തുന്ന യാത്രക്കാരുടെ എണ്ണം 491 ആയി.

Story Highlights – Flights from London to India have resumed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here