ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ നേതാക്കളും അണികളും രംഗത്ത്. പാലായേക്കാള്‍ പ്രധാനം കടുത്തുരുത്തിയാണെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം. കടുത്തുരുത്തിയില്‍ ജോസ് കെ. മാണി എത്തിയാല്‍ വന്‍ ഭൂരിപക്ഷം നേടാനാകുമെന്ന് മുന്‍ എംഎല്‍എ പി.എം. മാത്യു പറഞ്ഞു. കെ.എം. മാണിയുടെ ഔദാര്യം കൊണ്ടുമാത്രമാണ് മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ജയിച്ചതെന്നും ക്രൈസ്തവ സഭകളുടെ പിന്തുണ ജോസിനാണെന്നും പി.എം. മാത്യു ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാമെന്ന നിലപാടിലാണ് സിപിഐഎം. സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ല. സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കുമെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.
Story Highlights – Kerala Congress workers demand Jose K. mani to contest in Kaduthuruthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here