Advertisement

‘ദാ… ഒരു കാരണവുമില്ലാതെ നിലവിളിക്കുന്ന പാസ്ത’; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

January 8, 2021
5 minutes Read

പലരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പാസ്ത. അതിവേഗം നമ്മുടെ ഭക്ഷണ രീതിയിൽ ഒന്നായി മാറിയ പാസ്തയുടെ വേറിട്ട മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പാസ്തയ്ക്ക്് മറ്റൊരു മുഖമോ എന്ന് ചിന്തിക്കുന്നവരുടെ സംശയത്തിനുള്ള ഉത്തരമാണ് ദാ ഇങ്ങനെ നിലവിളിക്കുന്ന പാസ്ത.

ട്വിറ്റർ ഉപയോക്താവായ ടർക്കിഷ് സ്വദേശി @bayabikomigim എന്ന അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രമാണിത്. ‘ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി’ എന്ന ടർക്കിഷ് ഭാഷയിലുള്ള ക്യാപ്‌നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.

നിലവിളിക്കുന്ന മുഖമുള്ള മൂന്ന് പാസ്തകൾ നിരത്തി വച്ചിരിക്കുന്ന ചിത്രത്തിന് പലതരത്തിലുള്ള വിശദീകരണവുമായി നിരവധി ആളുകളാണ് രംഗതെത്തിയിരിക്കുന്നത്.

Story Highlights – Pasta crying for no reason’; Gaining attention on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top