കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ നിന്ന് അമിതാഭ് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി

കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ നിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ ബോധവത്കരണ സന്ദേശത്തിൽ നിന്ന് ശബ്ദം ഒഴിവാക്കണമെന്നാണ് ആവശ്യം.

ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഇക്കാര്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതാണെന്നും അതിനാൽ കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ലെന്നും ഹർജിയിൽ‌ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പോരാട്ടത്തിൽ‌ പ്രശസ്തരായ നിരവധി പേർ ബോധവത്കരണത്തിന് തയ്യാറാണെന്നിരിക്കെ ബച്ചന് പണം നൽകിയാണ് സർക്കാർ സഹകരിപ്പിക്കുന്നത്. കൊവിഡ് ബോധവത്കരണത്തിന് പണം നൽകിയുള്ള ശബ്ദം വേണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി ജനുവരി 18ന് കോടതി പരിഗണിക്കും.

Story Highlights – Amitabh bachchan, Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top