തമിഴ്‌നാട്ടിൽ സിനിമ തിയറ്ററുകളിൽ പകുതി സീറ്റിൽ മാത്രം പ്രവേശനാനുമതി

തമിഴ്‌നാട്ടിൽ സിനിമ തിയറ്ററുകളിൽ പകുതി സീറ്റിൽ പ്രവേശനാനുമതി. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് തമിഴ്‌നാട് സർക്കാറിന്റെ തീരുമാനം. മുൻപ് 100ശതമാനം സീറ്റിലും പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പൊങ്കൽ റിലീസ് ചിത്രങ്ങൾ എത്തുന്ന തിയറ്ററുകളിൽ നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ്താരം വിജയ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. നടൻ ചിലമ്പരസനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, സിനിമ തുടങ്ങും മുൻപ് കൊവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകൾ പ്രദർശിപ്പിക്കണം. ഓൺലൈൻ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി.

Story Highlights – Tamil Nadu, only half of the seats are allowed in cinema theaters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top