കെവിൻ കേസ് പ്രതിയെ മർദിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി

കെവിൻ കേസ് പ്രതിയെ മർദ്ദിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പ്രിസൺ ഓഫിസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റി.
ബിജുകുമാർ, സനൽ എന്നിവർക്കെതിരെയാണ് നടപടി. ഇവരെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലേക്ക് മാറ്റി. പ്രിസൺ ഓഫിസറായ ബിജു കുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി.
കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോമിനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹർജി നൽകിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ജയിൽ ഡി.ഐ.ജി തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ജയിൽ ഡി.ഐ.ജിയുടെ ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
Story Highlights – action against jail officers for attacking kevin case culprits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here