ശോഭ സുരേന്ദ്രന്‍ വിഷയം ബിജെപിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡോ കെ എസ് രാധാകൃഷ്ണന്‍

ശോഭ സുരേന്ദ്രന്‍ വിഷയം ബിജെപിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍. പാര്‍ട്ടി യോഗത്തില്‍ ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും ദേശീയ തലത്തില്‍ ആരെങ്കിലും ഉന്നയിച്ചോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു കഴിവിനെ കുറിച്ച് മതിപ്പും അംഗീകാരവും എല്ലാവര്‍ക്കും എല്ലാ കാലവും ഉണ്ടാവണമെന്നില്ലെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍.
Read Also : സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍
എക്കാലവും പദവിയില്‍ തുടരണമെന്ന വാശി പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി എം വേലായുധന് നിരവധി അവസരങ്ങള്‍ ബിജെപിയില്‍ ലഭിച്ചിട്ടുണ്ട്. എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വരെ മാറി നില്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – bjp kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here