വി. എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു

ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി. എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്.
വൈകാതെ തന്നെ വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുമെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു വി.എസ് തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷന്റെ ചുമതലകൾ വി. എസ് നിർവഹിക്കുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയും.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വി.എസ് പൊതുപരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇക്കാരങ്ങൾകൊണ്ട് ഇനിയും സ്ഥാനത്ത് തുടരേണ്ടതില്ല എന്നാണ് വി.എസിന്റെ നിലപാട്.

Story Highlights – V S Achuthanandan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top