പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉള്‍പ്പെടുത്തും
സംസ്ഥാന ടൂറിസം വകുപ്പിന്റെ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ അമിനിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാ സൗകര്യ വികസനത്തിനൊപ്പം അപകട സാധ്യതയുള്ള മേഖല ആയതിനാല്‍ സുരക്ഷക്ക് കൂടി പ്രാധാന്യം കൊടുത്തു കൊണ്ടാവും പദ്ധതി ആവിഷ്‌കരിക്കുക. അടുത്തിടെ അഞ്ച് പേരാണ് ഇവിടെ അപകടത്തില്‍ പെട്ടത്. ഈ സാഹചര്യത്തില്‍ ലൈഫ് ഗാര്‍ഡുകളെ അടിയന്തിരമായി നിയോഗിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം സ്ഥാപിച്ചതാണ് ആഴിമല ക്ഷേത്രം. നൂറ് കണക്കിന് തീര്‍ഥാടകരാണ് ഇവിടേക്ക് മുമ്പ് വന്നിരുന്നത്. പ്രത്യേകിച്ച് സ്ത്രീ തീര്‍ഥാടകര്‍ ധാരാളം എത്തിയിരുന്നു. ഇന്ന് ആഴിമലയിലേക്ക് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഇവിടെ സ്ഥാപിച്ച ശിവ പ്രതിമ കൂടിയാണ്. കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്.
ഗൗരവവും സന്തോഷ ഭാവങ്ങളുമുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശില്പത്തില്‍ കാണാന്‍ കഴിയുക. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേര്‍ന്ന് ആയതിനാല്‍ കടല്‍ക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന. ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്. ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികള്‍ കടന്നാണ് മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. മണ്ഡപത്തില്‍ ശിവന്റെ ശയന ശില്പം, അര്‍ദ്ധനാരീശ്വര ശില്പം, ഒന്‍പത് നാട്യഭാവങ്ങള്‍, ശിവരൂപത്തിനെ താങ്ങിനില്‍ക്കുന്ന തൂണുകളില്‍ ശിവചരിതം പറയുന്ന ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ആഴിമല സ്വദേശി തന്നെയായിട്ടുള്ള പി. എസ്. ദേവദത്തന്‍ എന്ന യുവശില്പി ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് ശില്പം യാഥാര്‍ത്ഥ്യമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിന്റെ…
Posted by Kadakampally Surendran on Saturday, 9 January 2021
Story Highlights – Azhimala will also be included in the Pilgrim Tourism Circuit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here