കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട് ആവള പെരിഞ്ചേരിക്കടവിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. നാല് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. തലയുടെ പിൻവശത്ത് ചെവിയോട് ചേർന്ന് വെട്ടേറ്റ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോട് അനുബന്ധിച്ച് പ്രദേശത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ചില വീടുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
Story Highlights – congress worker
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here