കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ജനുവരി 21ലേക്ക് മാറ്റിയേക്കും

രാജ്യത്ത് കൊവിഡ് കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21 ലേക്കാണ് വാക്‌സിനേഷന്‍ മാറ്റിയത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം.
തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിവരം. വാക്സിന്‍റെ പാക്കിംഗ് സങ്കീര്‍ണമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം ഇതില്‍ അവസാന തീരുമാനം പ്രഖ്യാപിക്കും. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.
Read Also : കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണം; ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ് എന്നാണ് വിവരം. നേരത്തെ ജനുവരി 16ന് കുത്തിവയ്പ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Story Highlights – covid vaccine, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here