Advertisement

ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളി വ്യവസായികളെ കസ്റ്റംസ് ചോദ്യം ചെയ്യും

January 10, 2021
2 minutes Read
Dollar smuggling Customs businessmen

ഡോളർ കടത്ത് കേസ് രണ്ട് വിദേശ മലയാളി വ്യവസായികളെ പതിനാലാം തീയതി കസ്റ്റംസ് ചോദ്യം ചെയ്യും. ദുബായ് കോൺസുലേറ്റ് വഴി കടത്തിയ ഡോളർ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ഈ പണം ചെലവഴിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ.

ഡോളർ കടത്ത് കേസിലെ പ്രതികളായ ആയി സ്വപ്നയുടെയും സരിത്തിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദേശത്തുള്ള മലയാളി വ്യവസായികളെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ ദുബായിലാണ് സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവർ ഉള്ളത്. ഇരുവരോടും വരുന്ന പതിനാലാം തീയതി കസ്റ്റംസ് പ്രിവൻ്റിവിൻെറ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.

Read Also : ഡോളർ കടത്ത് കേസ്; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് വച്ച് വാങ്ങിയത് ഇവരാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസൽ ജനറലും, അറ്റാഷേയുമാണ് ഡോളർ വിദേശത്തേക്ക് എത്തിച്ചതെന്ന് കസ്റ്റംസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കടത്തിക്കൊണ്ടു വന്ന ഡോളർ വിദ്യാഭ്യാസ മേഖലയിൽ അടക്കം നിക്ഷേപിച്ചു എന്നും കണ്ടെത്തി. രണ്ട് വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായിരുന്നു പണം ചെലവഴിച്ചത്. കൂടാതെ, മറ്റു ബിസിനസുകൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതോടെ പണം ആരുടേതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

Story Highlights – Dollar smuggling case; Customs will question two foreign Malayalee businessmen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top