സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാഘടകം

സിപിഐമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ ഘടകം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം അവഗണിച്ചെന്നാണ് ആക്ഷേപം. മറ്റു ജില്ലകളില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് നേട്ടമുണ്ടാക്കാനായെങ്കിലും എറണാകുളത്ത് മുന്നണി ബന്ധം പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് വിമര്‍ശനം.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എറണാകുളം ജില്ലാ നേതൃയോഗത്തിലാണ് സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ജില്ലയിലെ മുന്നണി ബന്ധം പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കിയെന്ന് ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് കുറ്റപ്പെടുത്തി. സീറ്റ് വിഭജനത്തിലെ പോരായ്മയും തര്‍ക്കങ്ങളും തിരിച്ചടിയായി. പ്രാദേശിക തലത്തില്‍ മുന്നണിക്കകത്ത് റിബല്‍ ശല്യം നേരിടേണ്ടി വന്നു. സിപിഐഎം തന്നെ ഇടത് സഹയാത്രികരെ സ്വതന്ത്രരായി രംഗത്തിറക്കി. ശക്തിയുള്ള ഇടങ്ങളില്‍ സീറ്റ് നിഷേധിക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് അതൃപതി പരസ്യമാക്കിയത് ജില്ലയില്‍ എല്‍ഡിഎഫില്‍ തുടരുന്ന ആഭ്യന്തര ഭിന്നത മറനീക്കുന്നതായി.

Story Highlights – Kerala Congress M Ernakulam district unit criticizes CPI (M)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top