ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണി രാജിവയ്ക്കും

ആലപ്പുഴ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണി രാജിവയ്ക്കും. യുഡിഎഫ് പിന്തുണയിലാണ് നിലവിൽ എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ട് പാർട്ടിക്കെതിരായ വികാരം പ്രവർത്തകരിൽ ഉണ്ടാക്കിയെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഇടത് മുന്നണി തീരുമാനിച്ചത്.

ചെന്നിത്തല പഞ്ചായത്തിൽ പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് പട്ടിക ജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്ന് വിജയിച്ച വനിതാ പട്ടിക ജാതി സ്ഥാനാർത്ഥിയെ പ്രസിഡന്റ് ആക്കാൻ യുഡിഎഫ് പിന്തുണ നൽകിയത്. സിപിഐഎമ്മിലെ വിജയമ്മയാണ് പഞ്ചായത്ത് പ്രസിഡന്റായത്. യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് വിവാദമായതോടെയാണ് നിലപാട് മാറ്റാൻ ഇടുത് മുന്നണി തീരുമാനിച്ചത്.

Story Highlights – local body election, UDF, LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top