മിന്നല്‍ ബൈപാസ് നോണ്‍ സ്റ്റോപ്പ് നൈറ്റ് റൈഡര്‍; മികച്ച യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബൈപാസ് നോണ്‍ സ്റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകള്‍ക്ക് പ്രിയമേറുന്നു. ബൈപാസിലൂടെയാണ് സര്‍വീസ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ യാത്രാ സമയം വളരെയധികം ലഭിക്കാനാകും. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസര്‍ഗോഡ് വരെ പതിനൊന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതിനായി ബൈപാസ് നോണ്‍ സ്റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.
യാത്രക്കാര്‍ക്ക് സുരക്ഷിത്വവും സൗകര്യപ്രദവുമായി മാര്‍ഗമെന്ന രീതിലാണ് കെഎസ്ആര്‍ടിസിയുടെ ഈ സര്‍വീസുകള്‍ നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയാല്‍ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, വൈറ്റില, അങ്കമാലി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍.
വൈകുന്നേരം 4.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സര്‍വീസ് പുലര്‍ച്ചെ നാലുമണിക്ക് കാസര്‍ഗോഡ് എത്തും. ഒന്‍പത് സ്റ്റോപ്പുകള്‍ ഉള്ള ഈ സര്‍വീസിന് 821 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം 6.15 ന് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.40 ന് തിരുവനന്തപുരത്ത് എത്തും.
രാത്രി 8.45 ന് തിരുവന്തപുരത്ത് നിന്ന് തിരിക്കുന്ന കണ്ണൂര്‍ സര്‍വീസ് പുലര്‍ച്ചെ 6.15 ന് കണ്ണൂരും രാത്രി 7.30 ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.05 തിരുവനന്തപുരത്തും എത്തും. വൈകിട്ട് 6.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസ് പുലര്‍ച്ചെ 4.05ന് എത്തും. വൈകിട്ട് 7.45 ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.15 ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30 തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 5.40 ന് എത്തും. വൈകിട്ട് ഏഴ് മണിക്ക് മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 4.25 ന് തിരുവനന്തപുരത്ത് എത്തും. 10.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന പാലക്കാട് സര്‍വീസ് പുലര്‍ച്ചെ 5.15 ന് പാലക്കാട് എത്തും. രാത്രി 10.30 ന് പാലക്കാട് നിന്നുള്ള സര്‍വീസ് പുലര്‍ച്ച 5.05 ന് തിരുവനന്തപുരത്ത് എത്തും.
Story Highlights – Minnal Bypass Non Stop night Rider; KSRTC with excellent travel facilities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here