നിയമസഭ തെരഞ്ഞെടുപ്പ്; പി.സി. ജോര്‍ജിനെതിരെ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ രംഗത്തിറക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ ആലോചന

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ രംഗത്തിറക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ആലോചന. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജും സെബാസ്റ്റ്യനും നേരിട്ട് ഏറ്റുമുട്ടി. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാശിയേറിയ ഷട്ടില്‍ മത്സരത്തിലായിരുന്നു ഈ ഏറ്റുമുട്ടല്‍.
മത്സരിക്കാന്‍ താന്‍ ഒറ്റയ്ക്ക് മതിയെന്നാണ് പി.സി ജോര്‍ജിന്റെ ആത്മവിശ്വാസമെങ്കിലും, കളിക്കളമായതുകൊണ്ട് മാത്രം, ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജിനെയും കൂട്ടി.. എതിര്‍ ടീമിനെ നയിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഒപ്പം തിയറ്റര്‍ ഉടമ ജിജി അഞ്ചാനിയും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നേരിട്ട് മുട്ടാനുള്ളവര്‍ കൊമ്പ് കോര്‍ത്തപ്പോള്‍ കാഴ്ചക്കാര്‍ക്കും ആവേശമായി. 14 – 16 എന്ന സ്‌കോറില്‍ പി.സി. ജോര്‍ജിനും, മകന്‍ ഷോണ്‍ ജോര്‍ജിനും മുട്ടുമടക്കേണ്ടി വന്നു. കളിയില്‍ തോറ്റാലും തെരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നാണ് പി.സി. ജോര്‍ജിന്റെ മറുപടി.
ജനപിന്തുണ ആര്‍ക്കൊപ്പമെന്ന് അറിയാനുള്ള യഥാര്‍ത്ഥ പോരാട്ടത്തില്‍ ആര് ജയിക്കും എന്ന് കാണാന്‍ ഇനിയും കാത്തിരിക്കണം. കോട്ടയം പ്രസ് ക്ലബ്ബിന്റെ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടന വേദിയില്‍ ആണ് വാശിയേറിയ മത്സരം നടന്നത്.
Story Highlights – Assembly elections – Sebastian Kulathingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here