Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

January 11, 2021
2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചക്ക് രണ്ടിന് കന്റോണ്മെന്റ് ഹൗസിലാണ് യോഗം. വരുന്ന തെരെഞ്ഞെടുപ്പിലെ പ്രകടനപത്രികാ സമിതിക്ക് രൂപം നൽകുക, യുഡിഎഫിന്റെ കീഴ്ഘടകങ്ങൾ ശക്തമാക്കുക, തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുക, തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ.

ഒരു മാസത്തിനകം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. പരസ്യ പ്രസ്താവനകൾ ഒഴിവാക്കി രഹസ്യ സ്വഭാവത്തിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പൊതു നിലപാടുകൾക്കും യോഗം രൂപം നൽകും.

അതേ സമയം, വെൽഫയർ ബന്ധത്തിൽ കെപിസിസി പ്രസിഡന്റിനെതിരെ തന്നെ വെളിപ്പെടുത്തൽ വന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങളും യോഗം ചർച്ച ചെയ്തേക്കും.

Story Highlights – Assembly elections; The UDF leadership meeting will be held in Thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top