നിക്ഷേപ തട്ടിപ്പ് കേസ്; എം സി കമറുദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻറിൽ കഴിയുന്ന എം സി കമറുദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇരുപത്തഞ്ച് കേസുകളിലെ ഹർജി ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും, ഒരു ഹർജി കാസർഗോഡ് സിജെഎം കോടതിയുമാണ് പരിഗണിക്കുന്നത്.

ഹോസ്ദുർഗ്ഗ് കോടതി ചന്തേര സ്റ്റേഷൻ പരിധിയിലുള്ളതും, സിജെഎം കോടതി കാസർഗോഡ് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തതുമായ കേസുകളുമാണ് പരിഗണിക്കുന്നത്. മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്.

Story Highlights – bail application of MC Kamaruddin MLA will be considered today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top