Advertisement

തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടായിരുന്ന വാർഡുകളിലെ തോൽവി പരിശോധിക്കാൻ സിപിഐഎം തീരുമാനം

January 11, 2021
Google News 3 minutes Read
CPIM decided defeats Thiruvananthapuram

തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടായിരുന്ന വാർഡുകളിലെ തോൽവി പരിശോധിക്കാൻ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് തോൽവിയുണ്ടായ വാർഡുകളിൽ കമ്മിറ്റികൾ ചേരും.

മേയർ സ്ഥാനാർഥികളായി പരിഗണിച്ചിരുന്ന എ.ജി ഒലീന, എസ് പുഷ്പലത എന്നിവരുടെ വാർഡുകളിലെ തോൽവി, വർക്കല മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് നേട്ടമുണ്ടായത് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. കിളിമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോൽവിയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനുണ്ടായ നേട്ടവും പരിശോധനക്ക് വിധേയമാക്കും. കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Story Highlights – CPIM has decided to look into the defeats in the wards that were likely to win in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here