ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും കേരളത്തിന്

വൈദ്യുതി മേഖലയിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രി എം. എം മണിയാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമാണ് അവാർഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാൻ സാധിച്ചതെന്നും അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Story Highlights – M M mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top